Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Sunday 1 September, 2013

വിരുദ്ധം





നിലാവുദിച്ചപ്പോള്‍ ഞാന്‍
വെളിച്ചം കടക്കാത്ത ഇരുട്ടറയിലായിരുന്നു.
ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയപ്പോള്‍
നട്ടുച്ചയിലേക്ക് പുറത്താക്കി
തണല്‍ തേടിപോയപ്പോള്‍
തീമരംവന്നു പൊതിഞ്ഞു.
ഒഴുകാനൊരു പുഴയായപ്പോള്‍
മഴ പെയ്യാദേശമെന്നെ തട്ടിയെടുത്തു.
മരുഭൂമിയിലെ സൂര്യോദയം തേടിപ്പോയി .
പ്രളയജലത്തില്‍ മുങ്ങിപ്പോയി
മഴയായി പെയ്യാന്‍ കൊതിച്ചു,
വെയിലായെരിയാന്‍ വിധിച്ചു.
വിത്തായ് മുളയ്ക്കാന്‍ നിനച്ചു
പതിരായ് പൊലിയാന്‍ പറഞ്ഞു
പക്ഷിയായി പാറാന്‍ തുടിച്ചു,
ഒച്ചായ് ഇഴയാനെരിഞ്ഞു
പോരാളിയാകാന്‍ തുനിഞ്ഞു
ഒറ്റുകാരനായി പിന്നെ ചമഞ്ഞു.
കാരുണ്യമായ് പടരാന്‍ ജപിച്ചു
ക്രോധമായ് കത്തിപ്പടര്‍ന്നു.
യമിയായ് പുലരാന്‍ തൊഴുതു
കാമമായ് ജ്വലിക്കാന്‍ കഴിഞ്ഞു.
വനമായ് പൂക്കാന്‍ തരിച്ചു,
കാട്ടുതീയായ് കത്തിപ്പടര്‍ന്നു
പ്രണയം പറഞ്ഞങ്ങടുത്തു,
കലഹം വരുത്തിപ്പിരിഞ്ഞു.
സ്നേഹം പകുക്കുവാന്‍ മോഹം
ദ്വേഷം ചൊരിഞ്ഞുള്ള ശീലം.
അടിമതന്‍ കണ്ണിലെ ദൈന്യം പക്ഷെ,
ഉടമതന്‍ നോക്കിലെ ക്രൌര്യം.
വാക്കിന്‍റെ തെളിവിലോ സംഗീതം,
കര്‍മ്മമാര്‍ഗത്തിലോ മുനവച്ച മുള്ള്.
നിര്‍വാണബുദ്ധന്‍റെ ജാതകം,
പക്ഷെ, കുബേരപുത്രന്റെ ജീവിതം.
ഏതാണ്സത്യം, ഏതാണസത്യം,
മാറിമറിയുന്നത് തോന്നലോ കാലമോ?

14 comments:

Kalavallabhan said...

തോന്നലും കാലവും.
(വളരെക്കാലത്തിനു ശേഷം ഒരു പോസ്റ്റ്‌ കണ്ടതിൽ സന്തോഷം)

Unknown said...

വൈരുദ്ധ്യം ....

Echmukutty said...

മാഷെ കണ്ടതില്‍ വലിയ സന്തോഷം... എവിട്യായിരുന്നു?

എല്ലാം വിരുദ്ധം തന്നെ അല്ലേ... എപ്പോഴും..

ajith said...

വിരുദ്ധമായ് വരുന്നതേതുമേ ഭയപ്പെടാ..!

ശക്തമായൊരു കവിതയുമായി വീണ്ടും കണ്ടതില്‍ വളരെ സന്തോഷം!

Muralee Mukundan , ബിലാത്തിപട്ടണം said...

തോന്നലുമല്ല...കാലവുമല്ല

എല്ലാം നാട്ട് നടപ്പാണിപ്പോൾ..!


പിന്നെ
ദെവ്ട്യാണ് മാഷെ ഇപ്പോൾ.. ?

സൗഗന്ധികം said...

കൊതിയും,വിധിയും.

വളരെ നല്ലൊരു കവിത

ശുഭാശംസകൾ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അര്‍ത്ഥവത്തായ വരികള്‍

Ajitha SK said...

നല്ല വരികള്‍...
സസ്നേഹം
അജിത

Anonymous said...

മാഷിനെ കണ്ടപ്പോള്‍ പഴയൊരു കാലം ഓര്‍മ്മ വന്നു!!
ഇതൊക്കെ അല്ലെ മാഷെ ജീവിതം..
കാലം കൈ പിടിച്ചു നടത്താം , വിധി മുന്നാലെ പോകാം, പക്ഷെ ഇതാണ് ജീവിതം! സന്തോഷം ഈ തിരിച്ചു വരവ് കണ്ടതില്‍

എന്‍.പി മുനീര്‍ said...

കവിത നന്നായി..വാക്കുകളുടെ ഒഴുക്കിനൊരു സുഖമുണ്ടായിരുന്നു.. ആശംസ്കൾ

ഭാനു കളരിക്കല്‍ said...

കവിത വായിച്ചു സന്തോഷിക്കുന്നു.

lekshmi. lachu said...

കവിത ഇഷ്ടായി

Shinoy Paulose Alappatt said...

നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ...

സമയമുണ്ടെങ്കിൽ എന്റെ ബ്ലോഗ്ഗിലേക്കും സ്വാഗതം

Unknown said...

ഇഷ്ടം