Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Monday 17 January, 2011

നിങ്ങളോർക്കുക നിങ്ങളെ ഞങ്ങളെ











































































































ഡിസംബർ മാസത്തിലെ സുഖകരമായ ഒരു പകലിൽ ഞങ്ങൾ കുറച്ചുപേർ തെന്മല ഇക്കോ ടൂറിസം പദ്ധതി പടർന്നുകിടക്കുന്ന വനമേഖലയിലേക്ക് ഒരു യാത്ര പോയി. ജോലിനോക്കിയിരുന്ന സ്കൂളിൽ നിന്നും സ്ഥലം മാറ്റമായി. എനിക്ക് മാത്രമല്ല മറ്റുപലർക്കും. അത് ഞങ്ങളുടെ വല്ലാത്ത ഇഴയടുപ്പമൂണ്ടായിരുന്ന സൌഹൃദത്തെ ഉലച്ചുകളഞ്ഞു.




സ്ഥലം മാറ്റമായിട്ട് രണ്ട് ദിവസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും കൂടി വീട്ടിൽ വന്നു. ഭക്ഷണം കഴിച്ചു. ഞങ്ങൾ വെറുതെ സമയം ചിലവഴിക്കാൻ വേണ്ടി ഇക്കോടൂറിസത്തിലേക്ക് പോയി. അവിടെ അഡ്വഞ്ചർ സോണിൽ മലകയറ്റമൊക്കെ കഴിഞ്ഞ് ലഘുഭക്ഷണം കഴിച്ച് ഉല്ലസിച്ചിരിക്കുമ്പോ‍ഴാണ് ദാ താഴെക്കാണുന്ന വാനരൻ വന്നത് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടികൾ അപ്പുവും ആമിയും അവനോടൊപ്പം കൂടി.



അവരുടെ കൈയിൽ ഉണ്ടായിരുന്ന ലോലിപോപ്പ് കൊടുത്തപ്പോൾ വാങ്ങി സ്റ്റൈലായി തിന്നു. പിന്നെയും മറ്റെന്തിനോ വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു.



അവന്റെ മുഖത്ത്, ചലനങ്ങളിൽ ദൈന്യതയായിരുന്നോ? തങ്ങളുടെ ഏകാന്തമായ വന്യതയിൽ മനുഷ്യർ കടന്നുകയറി അധികാരം സ്ഥാപിക്കുന്നതിന്റെ രോഷമായിരുന്നോ.? കാടിന്റെ രുചികൾ മറന്ന് നാടിന്റെ പാക്കറ്റ് ഭക്ഷണങ്ങൾക്കായി നാവിനെ മാറ്റിയെടുത്തവന്റെ ആർത്തി? എത്ര കൊടുത്താലും മനുഷ്യനിൽ നിന്ന് അകലം പാലിക്കുന്ന ജ്ഞാനിയാണവൻ.



അവനെപ്പോലെ എത്രപേർ നൂറുകണക്കിനു കുരങ്ങന്മാർ അവിടെ ചുറ്റിയടിച്ചു നടക്കുന്നു. ഒരുകാലത്ത് അവരുടെ ലോകമായിരുന്നത് ഇന്ന് അവർക്ക് അന്യം. അവർക്കെന്നല്ല എല്ലാ കാട്ടുമൃഗങ്ങൾക്കും.



എല്ലാം നാം കടന്നുകയറി സ്വന്തമാക്കിയിരിക്കുന്നു. കാട്ടുമനുഷ്യരും കാട്ടിലെ ജന്തുജാലപ്രാണിവർഗ്ഗങ്ങളും പക്ഷികളും മരങ്ങളും എല്ലാമെല്ലാം സ്വന്തം ആവാസഭൂമിയിൽ അന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു.


എവിടെയും മനുഷ്യർ, മനുഷ്യർ, മനുഷ്യർ.



ആർത്തിയുടെ തേറ്റകളുമായി സദാ റോന്തുചുറ്റുന്ന അജ്ഞാനികൾ. പ്രപഞ്ചത്തിന്റെ ഭ്രമണപഥത്തിൽ നിന്നും തെന്നിമാറി എല്ലാം നശിപ്പിക്കുന്ന മുടിയനായ പുത്രൻ.



ഇതാ മനുഷ്യന്റെ പൂർവ്വികൻ പുതുമനുഷ്യന്റെ ആടിക്കളിയടാ കുഞ്ഞിരാമാ എന്ന കളിനിയമത്തിനുള്ളിൽ ഗതികേടിന്റെ വേഷമണിഞ്ഞ് കൈനീട്ടി നിൽക്കുന്നു.

കാടിറങ്ങിപ്പോന്ന മനുഷ്യൻ നാട്ടുമനുഷ്യരായി നാഗരികമനുഷ്യരായി കാടുകയറുന്നു. അപ്പോൾ കാട്ടുജീവികൾ അവന്റെ മുന്നിൽ ദയാദാക്ഷണ്യങ്ങൾക്കായി കേണുനിൽക്കുന്നു.

‘ദ ലാസ്റ്റ് എമ്പറർ’ എന്ന ബർട്ടലൂച്ചി സിനിമയിൽ ചൈനീസ് വംശത്തിലെ അവസാനത്തെ രാജകുമാരൻ താൻ ബാല്യകാലം ചെലവിട്ട തന്റെ കൊട്ടാരം സർക്കാർ ഏറ്റെടുത്ത് സ്മാരകമാക്കിയപ്പോൾ, അതുകാണാൻ ടിക്കറ്റെടുത്ത് ക്യ്യൂ നിൽക്കുന്ന ഒരു ദയനീയ ദൃശ്യമുണ്ട്. അതുപോലെയാണ് ഈ കാഴ്ചയും.

കൈയിലുണ്ടായിരുന്ന സാധാരണ ഡിജിറ്റൽ ക്യാമറയിൽ പകർത്തിയതാണ് ചിത്രങ്ങൾ.ഒട്ടും നല്ല ചിത്രങ്ങൾ അല്ല. പക്ഷേ ഒരു ആശയം പങ്കുവയ്ക്കണമെന്ന് തോന്നി, അത്രമാത്രം.


74 comments:

രമേശ്‌ അരൂര്‍ said...

ഉദ്ഘാടനം എന്റെ വക ...

രമേശ്‌ അരൂര്‍ said...

നാടെന്ന പോലെ കാടും മനുഷ്യന്റെ വിഹാര രംഗമായപ്പോള്‍ കാട് മാത്രം അഭയകേന്ദ്രമായ മൃഗങ്ങള്‍ക്ക് രക്ഷയില്ലാതായിരിക്കുന്നു !
പരിഷ്കൃത മൃഗം എന്ന് മനുഷ്യരെപ്പറ്റി പൊതുവേ പറയാമെങ്കിലും ഒട്ടും പരിഷ്കാരമില്ലാത്ത മൃഗങ്ങളെ ക്കാള്‍ ചിലപ്പോള്‍ അവന്‍ തരം താഴാറുണ്ട് ..ചാടിക്കളിയെടാ കൊച്ചു രാമാ എന്ന് പാടുമ്പോള്‍
മനുഷ്യരെപ്പറ്റി ആ പൂര്‍വിക ജന്മങ്ങള്‍ എന്തൊക്കെയാവും മനസ്സില്‍ പാടുന്നതെന്ന് ആര്‍ക്കറിയാം ?

Muralee Mukundan , ബിലാത്തിപട്ടണം said...

ബൂലോഗത്തിൽ ഓടിനടന്ന് ശരിക്കും വായിച്ചു തന്നെ, വിലയിരുത്തുന്ന സുരേഷ് മാഷുടെ അഭിപ്രായങ്ങളെയാണ് ചിലപ്പോഴൊക്കെ പോസ്റ്റിനേക്കാൾ ഞാനിഷ്ട്ടപ്പെടാറ്...
മലായാളത്തെ സ്നേഹിക്കുന്ന മാഷുടെ ഇത്തരം നല്ല ഉദ്യമങ്ങൾക്ക് ആദ്യമായൊരു ഹാറ്റ്സ്..ഓഫ് !

പിന്നെ എല്ലാജീവജാലങ്ങളുടേയും എല്ലാ മേഖലകളിലേക്കും അധിനിവേശം നടത്തിയിരിക്കുന്ന ആ കുരങ്ങന്റെ ‘പുതുപരിണാമന്റെ‘ ഉള്ളുകള്ളികളിലേക്ക് ഇറങ്ങി വന്നതും നന്നായിട്ടുണ്ട്...

ഒപ്പം നമ്മുടെയെല്ലാം മുതുമുത്തശ്ശമാരുടെ ഛായയുള്ള ആ ഗെഡിയുടെ പടങ്ങളൂം!

സാബിബാവ said...

മാഷേ പടങ്ങളും അതുപോലെ വിവരങ്ങളും നന്നായി പടമെടുക്കാന്‍ അവന്‍ അടിപൊളിയായി നിന്ന് തന്നു എന്ന് തോന്നുന്നു

സ്മിത മീനാക്ഷി said...

ഇക്കൊ ടൂറിസം എന്നു വച്ചാല്‍ പതുക്കെ പതുക്കെ ആ വനമേഖലയും സ്വന്തമാക്കുക എന്നു തന്നെയല്ലേ?

അനീസ said...

എത്ര കൊടുത്താലും മനുഷ്യരില്‍ നിന്നും അകലം പാളിക്കുന്നെന്ന്നോ ! ജ്ഞാനി തന്നെ മഹാ ജ്ഞാനി ,
അവരും ഭൂമിയുടെ അവകാശികള്‍ ആണെന്ന് നമ്മള്‍ മറന്നു പോകുന്നു , ഖേദകരം

Ismail Chemmad said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട് ,ഒപ്പം നല്ല ചിന്തയും

Sukanya said...

കാട്അധിനിവേശം കൊണ്ട് പൊറുതിമുട്ടിയ ജീവജാലങ്ങള്‍, ലാസ്റ്റ് എമ്പറര്‍ കാഴ്ച തന്നെ ഈ കാഴ്ചയും.

Jikkumon - Thattukadablog.com said...

very cute fotos.... itreyum fotos kannadiyil nokki edutha aano... jst kiddng.. hahaha

Kalavallabhan said...

അതേ, കടന്നുകയറ്റത്തിന്റെ രോഷം തന്നെ.
ഇക്കോ പോലെ പല പേരുകളും പറഞ്ഞു കാടുമുഴുവനും സ്വന്തമാക്കി പുതിയ ഇടം അനുവദിച്ചു കൊടുക്കുന്ന വ്യജ പട്ടയവുമായി വന്നതാണോ എന്നതായിരിക്കും ശങ്ക.

Unknown said...

നിങ്ങളോർക്കുക നിങ്ങളെ നിങ്ങളായി ...(കടമനിട്ട ).നല്ല തലവാചകം .പക്ഷേ ഡാര്‍വിന്റെ തത്ത്യം മാറ്റം വന്നു തുടങ്ങി എന്ന് തോന്നോന്നു
വാനരന്‍ ഇപ്പോഴും ഒരു കൌതുകവും അതെ സമയം ഒരു സാധാരണ കാഴ്ച മാത്രം ആണ് എന്നും ഓര്‍ത്തു പോകുന്നു ..കൊള്ളം
എന്നാലും ചിത്രങ്ങള്‍ വളരെ ചെറുതായി പോയി
4*6 size എങ്കില്‍ വേണമായിരുന്നു

jyo.mds said...

നല്ല ചിത്രങ്ങളും,പിന്നിലെ ആശയവും.ഞാന്‍ ഒരു മാസം മുന്നെ ഒരു ആഫ്രിക്കന്‍ സഫാരിക്ക് പോയിരുന്നു.കാടിനുള്ളിലാണ് കോട്ടേജുകള്‍.തുറന്ന് വിശാലമായ ഭക്ഷണശാലക്ക് ചുറ്റും കുരങ്ങന്മാരാണ്..ഞാന്‍ come എന്ന് വിളിച്ചപ്പോള്‍ ഒരുവന്‍ ഓടി എന്റടുത്തെത്തി.ഞാന്‍ അതിനേക്കാള്‍ വേഗത്തില്‍ ജീവനും കൊണ്ടോടി.കാടിന്റെ കുറവുണ്ടായിട്ടല്ല,അവര്‍ക്ക് നമ്മള്‍ കഴിക്കുന്നത് ഭക്ഷിക്കാനാണ് താല്പര്യം.

sm sadique said...

അവന്റെ മുഖത്ത്, ചലനങ്ങളിൽ ദൈന്യതയായിരുന്നോ? തങ്ങളുടെ ഏകാന്തമായ വന്യതയിൽ മനുഷ്യർ കടന്നുകയറി അധികാരം സ്ഥാപിക്കുന്നതിന്റെ രോഷമായിരുന്നോ.?

മനുഷ്യനെ കൊണ്ട് തോറ്റവർ ചോദിച്ച് കൊണ്ടെയിരിക്കുന്നു…….

ശ്രീ said...

ചിത്രങ്ങളേക്കാള്‍ ആ കുറിപ്പാണ് ഇഷ്ടമായത്

റാണിപ്രിയ said...

നന്നായിരുന്നു....
ഒരോ ചിത്രത്തിനു താഴെയും അവന്റെ മനസ്സിലുണ്ടായേക്കാവുന്ന ചിന്തകളേയും കൊടുക്കാം ആയിരുന്നു....

നികു കേച്ചേരി said...

മാഷിന്റെ ചോദ്യം പ്രസ്ക്തമാണ്‌.
കാടിറങ്ങിപോന്ന അതേ രീതിയിൽ അങ്ങോട്ട് തിരിച്ചു പോകാൻ ആഗ്രഹിക്കാത്ത നമ്മൾ, എല്ലാ ആവാസവസ്ഥകളേയും നിലനിർത്തികൊണ്ട് ജീവിക്കാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കിൽ “ഒന്നു ചീഞ്ഞാൽ മറ്റൊന്നിനു വളം” എന്ന പഴമൊഴിയിൽ പിടിച്ചു നമുക്കു പരിഷ്ക്കാരികളാകാം.

jayaraj said...

chithravum aashayavum nannayirikkunnu.

sreee said...

ചിത്രം 1 :- എന്തോ ഒരു അനക്കം. സ്വസ്തമായിരിക്കാൻ സമ്മതിക്കൂലാന്നു തോന്നുന്നു.
ചിത്രം 2 :- കണ്ണു പിടിക്കുന്നില്ലല്ലോ
ചിത്രം 3 :- ഇങ്ങെത്തി!
ചിത്രം 4 :- അയ്യേ , കാമറയും കൊണ്ടാണല്ലൊ വരവ്.
ചിത്രം 5 :- ആ . വല്ലതു കൊണ്ടുതന്നാൽ ഫോടോയ്ക്ക് പോസ് ചെയ്യാം.
ചിത്രം 6 :- ഊ.. ഇതെന്താ ലോലിപോപ്പോ!
ചിത്രം 7 :-ഇനി ഇതു കഴിക്കട്ടെ. ഏതു മാഷയാലും അന്നവിചാരം മുന്ന വിചാരം.
ചിത്രം 8 :- ഉം....
ചിത്രം 9 :- നോക്കി കൊതിക്കേണ്ട
ചിത്രം 10 :- ഉരുകി തീരുമോന്നു നോക്ക്ട്ടെ
ചിത്രം 11 :-.....
ചിത്രം 12 :-ലോലിപോപ്പിൽ എന്തായിരുന്നൊ...തല ചുറ്റുന്നു.
ചിത്രം 13 :- ആരാടെ പിന്നിൽ നിന്നും തോണ്ടുന്നത് ?
ചിത്രം 14 :- ഇനി ഫോടോ എടുത്തു തുടങ്ങിക്കൊ
ചിത്രം 15 :- ഭാവം ശാന്തം ...
ചിത്രം 16 :- എന്റെ മാത്രം പിറ്കെ നടക്കുന്നതിന്റ്റെ ഉദ്ദേശമെന്താ
ചിത്രം 17 :-...
ചിത്രം 18 :- പുറം ചൊറിഞ്ഞു തരാൻ ഉദ്ദേശമുണ്ടൊ
ചിത്രം 19 :‌ആ മതി. കുറെ നേരമായില്ലെ കമറയും തൂക്കി എന്റെ പിറകെ . ഇനി വീട്ടിപ്പോ.
ചിത്രം 20 :- എന്തരോ മഹാനുഭാവുലു...!!!!

കൊള്ളാം. മാഷിന്റെ പടങ്ങൾ എല്ലാം സൂപ്പർ.

റാണിപ്രിയ said...

@Sree Super.....Well done

Echmukutty said...

പടങ്ങളെപ്പറ്റി ഒന്നും പറയാനറിയില്ല.

കുറിപ്പിൽ പറഞ്ഞതെല്ലാം ശരിയാണല്ലോ. പിന്നെ ഇക്കോ ടൂറിസമായാലും അതും നമ്മുടെ കൈയേറ്റം തന്നെയല്ലേ?

Jishad Cronic said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...

Typist | എഴുത്തുകാരി said...

പടങ്ങളേക്കാൾ എനിക്കിഷ്ടമായതു്, താഴെയുള്ള കുറിപ്പാണ്. അതെ, നമ്മൾ കടന്നുകയറി കാടിനുള്ളിലും സ്വൈര്യമില്ലാതാക്കുന്നു.

കൂതറHashimܓ said...

എഴുത്തില്‍ പറഞ്ഞത് സത്യം.

ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം ബിയര്‍കുപ്പിയും ഫ്രൂട്ടി ബോട്ടിലും കുരങ്ങന്മാര്‍ക്ക് കൊടുത്ത് അതിലവര്‍കാണിക്കുന്ന വികൃതികളെ ആസ്വാദാനാ നിലവാരമാണെന്ന് പറഞ്ഞ് പടമാക്കുന്നവര്‍ അറിയുന്നുവോ ഈ പാനീയങ്ങള്‍ ഇത്തരം ജീവികളില്‍ ഏതു തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന്?

തികച്ചും പ്രകൃതിയോട് ഇണങ്ങി കഴിയുന്ന ഇത്തരം ജീവ ജാലകങ്ങള്‍ക്ക് നല്‍കുന്ന ലോലിപോപ്പിനെ മാഷിന് എതിര്‍ക്കാമായിരുന്നു... കുഞ്ഞുങ്ങളെ പറഞ്ഞ് മനസ്സിലാക്കാമായിരുന്നു....

ajith said...

സാര്‍, പുതിയ ജോലിസ്ഥലത്തും ഇഴയടുപ്പമുള്ള ബന്ധങ്ങളുണ്ടാവട്ടെ ശീഘ്രം എന്നാശംസ. വാനരന്‍ ചിന്തിപ്പിച്ചു അല്ലേ? ഇവിടെ ബഹറിനില്‍ വാനരനും കാടുമൊന്നുമില്ല. വനസമാനമായി ഇവിടെ കയ്യേറുന്നത് കടല്‍ ആണ്. തീരത്തിനടുത്തു വരെ വന്ന് കളിയും കൂത്താട്ടവുമായി രസിപ്പിച്ചിരുന്ന ഡോള്‍ഫിനുകളെ ഇന്ന് കാണുന്നില്ല. അരികില്‍ വന്ന് കാലില്‍ മുട്ടിയുരുമ്മി തെന്നി പോകുന്ന കുഞ്ഞന്‍ മീനുകളേയും കാണുന്നില്ല. അവരെ തള്ളി തള്ളി ഉള്‍ക്കടലിലേയ്ക്ക് തുരത്തുകയാണ്. അവിടെ പുതിയ ആവാസവും പുതിയ ശത്രുക്കളുമൊക്കെയായി ഏറെ കാലം അവര്‍ ഉയിരോടിരിക്കുമോ? ദുര മൂത്ത് മൂത്ത് അവസാനമെന്താകും?

പട്ടേപ്പാടം റാംജി said...

സുഖം മാത്രം എന്ന ചിന്ത എല്ലാം നശിപ്പിക്കുന്നു. അവിടെ അവനു ഒന്നും തടസം ആകുന്നില്ല.
ചിത്രങ്ങളും ചിന്തകളും ചിന്തിക്കേണ്ടവ.

naakila said...

nalla chithrangal
sneham

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പ്രസക്തമായ ചിന്തകൾ.. നന്ദി.

A said...

blogging with a purpose, a cause. മാഷുടെ ബ്ലോഗിനെ ഇങ്ങിനേയേ വിശേഷിപ്പിക്കാന്‍ പറ്റൂ.നേരംമ്പോക്കിനു വേണ്ടി മാത്രം എഴുതാതെ, ഹൃദയത്തില്‍ നിന്നെഴുതുക ശ്രമകരമായ ഒരു എര്‍പാടാണ്. each word counts here. none of your words go wasted.

ഫോട്ടോസ് അതിവാചാലം, ആ കണ്ണുകളിലെ ദൈന്യത മനുഷ്യ"മൃഗ"ങ്ങളോട് യാചിക്കുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി, നിങ്ങള്ക്ക് നിങ്ങളുടേതും....

പ്രപഞ്ചത്തിന്റെ ഭ്രമണപഥത്തിൽ നിന്നും തെന്നിമാറി നമ്മള്‍ പോവുന്നതിപ്പോക്കുയരത്തിലേക്കോ? അതോ തമോഗര്‍ത്തത്തിലേക്കോ?
ഉത്തരം കാറ്റില്‍ പറന്നു നടക്കുന്നു. നമുക്കു കണ്ണുണ്ട്, പക്ഷെ കാണാനാവുന്നില്ല.

Anonymous said...

ഇതു വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് മറ്റൊരു കാര്യമാണ്...ഇത്തരം ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ മനുഷ്യര്‍ കൊണ്ടിടുന്ന പ്ലാസ്റ്റിക്‌ പോലുള്ള അവശിഷ്ടങ്ങള്‍ ഭക്ഷിച്ചു മരണം കൈവരിക്കുന്ന പാവം കാട്ടുമൃഗങ്ങളെയാണ്..ഒരു പത്രവാര്‍ത്തയുണ്ടായിരുന്നു ഇത്തരം കാരണം കൊണ്ട് ചത്തുപോയ ഒരു പുള്ളിമാനിനെക്കുറിച്ച്..സത്യത്തില്‍ വിഷമം തോന്നി..കുറച്ചു കാലം കഴിയുമ്പോള്‍ ഇവയൊക്കെ വിസ്മയം മാത്രം ആകുമോ എന്ന് തോന്നിപോകുന്നു...

ശ്രീനാഥന്‍ said...

നല്ല ചിന്തയുടെ പങ്കുവെയ്പ്പ്!, ഈ ഇക്കോടൂറിസം അവസാനിപ്പിക്കാനെന്താ വഴി?

ആളവന്‍താന്‍ said...

പങ്കു വയ്ക്കണം എന്ന് കരുതിയ ആശയങ്ങള്‍ ആ ചിത്രങ്ങളും പറയുന്നുണ്ട്.

Appu Adyakshari said...

"ആർത്തിയുടെ തേറ്റകളുമായി സദാ റോന്തുചുറ്റുന്ന അജ്ഞാനികൾ. പ്രപഞ്ചത്തിന്റെ ഭ്രമണപഥത്തിൽ നിന്നും തെന്നിമാറി എല്ലാം നശിപ്പിക്കുന്ന മുടിയനായ പുത്രൻ" - വളരെ ശരി മാഷേ.

ബിഗു said...

ഫോട്ടോ കണ്ടപ്പോഴെ തോന്നി തെന്മല ആയിരിക്കുമെന്ന്. ആയിരക്കണക്കിന്‌ കോടി വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട പ്രകൃതിയെ ആയിരം വര്‍ഷം കൊണ്ട് താറുമാറാക്കാന്‍ നമുക്ക് പറ്റി :( :( :(

yousufpa said...

നാം വാനരപ്രഭുക്കൾ...

Sidheek Thozhiyoor said...

എന്തായാലും ആശാന്‍ ഫോട്ടോക്ക് നന്നായി പോസ് ചെയ്തു ..ശ്രീ , കൂതറ എന്നിവരുടെ കമന്റുകളും സുപ്പര്‍ ..നല്ല ചിത്രങ്ങള്‍ മാഷേ ..

the man to walk with said...

‘ദ ലാസ്റ്റ് എമ്പറർ’ എന്ന ബർട്ടലൂച്ചി സിനിമയിൽ ചൈനീസ് വംശത്തിലെ അവസാനത്തെ രാജകുമാരൻ താൻ ബാല്യകാലം ചെലവിട്ട തന്റെ കൊട്ടാരം സർക്കാർ ഏറ്റെടുത്ത് സ്മാരകമാക്കിയപ്പോൾ, അതുകാണാൻ ടിക്കറ്റെടുത്ത് ക്യ്യൂ നിൽക്കുന്ന ഒരു ദയനീയ ദൃശ്യമുണ്ട്. അതുപോലെയാണ് ഈ കാഴ്ചയും

thats nice..

Best Wishes

Umesh Pilicode said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...

mumsy-മുംസി said...

കൊള്ളാം മാഷെ, നല്ല ചിന്ത..സ്മിത ചേച്ചി ചോദിച്ച ചോദ്യം ഞാനും ആവര്‍ത്തിക്കുന്നു. വീണ്ടും എഴുതുക

വഴിപോക്കന്‍ | YK said...

പാവം മൃഗങ്ങളുടെ വാസ സ്ഥലം നമുക്ക് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍...
പാമ്പും പഴുതാരയുമൊക്കെ ഒരു ടൂറിനു നമുടെ വീട്ടു വളപ്പില്‍ വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ.
സത്യത്തില്‍ മൃഗങ്ങളല്ലേ മനുഷ്യത്വമുള്ളവര്‍ ?
ജീവിതം കഷ്ടതിലാനെങ്കിലും, പട്ടിണി യും പരിവട്ടവുമാനെങ്കിലും, എത്ര മാന്യമായാണ്‌ നമ്മെ അവര്‍ സ്വീകരിക്കുന്നത്
അവര്‍ക്ക് നാം ഗിഫ്റ്റ് ആയി കാട്ടില്‍ കൊണ്ടു വിടുന്നത് പ്ലാസ്ടിക്ക് കവറുകളും മാലിന്യങ്ങളും മാത്രം.

Areekkodan | അരീക്കോടന്‍ said...

ഫോട്ടോകള്‍ക്കിടക്ക് കുറിപായിരുന്നില്ലേ കൂടുതല്‍ നന്നായിരുന്നത്?

കുസുമം ആര്‍ പുന്നപ്ര said...

ഫോട്ടോയെടുക്കാന്‍ പോസുചെയ്തതുപോലെ..പാവം വാനരന്‍..
നമ്മളും ഇപ്പോളവരെക്കാളും കഷ്ടമല്ലേ.....
ചാടിക്കളിയെടാ കൊച്ചുരാമാ..ആടിക്കളിയെടാ കൊച്ചുരാമാ... എന്നും പറഞ്ഞ് പണ്ടൊരു കുരങ്ങാട്ടി
വരുമായിരുന്നു. കുരങ്ങനെയും കൊണ്ട്.
നമ്മളെയും ഇപ്പോളതുപോലെ കുരങ്ങു കളിപ്പിക്കുകയല്ലേ ചെയ്യുന്നത്.

Rare Rose said...

പണ്ട് മലയാളം പാഠപുസ്തകത്തില്‍ ഒരു കഥ പഠിച്ചിട്ടുണ്ടായിരുന്നു.ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ സ്വസ്ഥമായി വിഹരിക്കുന്നൊരു ഗറില്ല കുടുംബം.അവരെ ക്രൂരമായി മനുഷ്യര്‍ വേട്ടയാടുന്നതും,കുഞ്ഞുങ്ങളെ സര്‍ക്കസിലേക്കെടുക്കാന്‍ നോക്കുന്നതുമൊക്കെയായി..ശരിക്കും മനുഷ്യരുടേതു പോലെ വികാരവിചാരങ്ങളുമായി,സ്വതന്ത്രരായി കഴിഞ്ഞ ആ കുടുംബം പെട്ടെന്ന് തകര്‍ന്നു പോകുന്ന കാണുമ്പോള്‍ വിഷമം തോന്നും..അതു പോലെ ഇവരുടെ ലോകവും നമ്മള്‍ പതിയെ കവര്‍ന്നെടുക്കുന്നു..

മനുഷ്യന്‍ കടന്നു കയറാത്ത ഇടങ്ങള്‍ ഇനിയേതുണ്ട്?:(

aathira said...

Hai, kootukare njanum ee touril Suresh mashinoppam undayirunnu.Njangal oru divasam muzhuvan adichupolichu.Orumich oridathundayirunna njangal ee transfer karanam palayidathayipoyi. pakshe ee friendship orikkalum njangal kalayilla,orikkalum.Photos eshtappettu.Mash ee photos edukkumpol njangal aaswathich nokkinilkkukayayirunnu.Eppol blogl kandappol bhayankara santhosham,Mashe, njangal ningale vallathe miss cheyyunnu.

Unknown said...

ഏതായാലും അടിക്കുറിപ്പുകള്‍ ഫ്രീ ആയിക്കിട്ടിയല്ലോ..
അതും കൂടി ആകുമ്പോള്‍ ഉഗ്രനാകും.

mini//മിനി said...

കഥ പറയുന്ന ചിത്രങ്ങൾ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രസക്തമായ ചിന്തകള്‍
ചുറ്റുപാടുകളില്‍ നിന്ന് പരിസരവായന നടത്തുന്ന താങ്കളുടെ ശ്രമം അനുകരണീയം തന്നെ.
പക്ഷെ മനുഷ്യന്റെ പൂർവ്വികൻ ഇവരാണെന്ന് പറയുന്നത് അസംബന്ധം ആണെന്നാണ്‌ എനിക്ക് തോന്നുന്നത്.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

പുതിയ ഈ സംരംഭത്തിന്‌ എല്ലാ ഭാവുകങ്ങളും!!!

ഇനിയും തുടരുക ഈ ചിത്രരചന..
ആശംസകളോടെ..

നാട്ടുവഴി said...

നല്ല ചിന്തയും,നല്ല ചിത്രങ്ങളും.....
ആശംസകള്‍.......

പ്രയാണ്‍ said...

നന്നായി..... പ്രത്യേകിച്ചും ഉപദ്രവമെന്നു കൊട്ടിഘോഷിക്കപ്പെടുന്ന മൃഗങ്ങള്‍ സ്ത്യത്തില്‍ കാടിറങ്ങുകയല്ല മനുഷ്യന്‍ കാടുകയറുകയാണെന്ന ഓര്‍മ്മിപ്പിക്കല്‍ .

റശീദ് പുന്നശ്ശേരി said...

നമ്മള്‍ തിരികെ
കാട്ടിലേക്ക് നടന്നു.
കാടിന്റെ മക്കള്‍ക്കിപ്പോള്‍
പെപ്സിയും കൊളയുമോക്കെയാണ്
കുടിക്കാനിഷ്ടം.
അതെ പ്രക്ര്തിക്ക് മേല്‍
നമ്മുടെ കൈ കടത്തലിനെ ഓര്‍മിപ്പിച്ചത് നന്നായി

V P Gangadharan, Sydney said...

എന്നെ ഹഠാലാകര്‍ഷിച്ചത്‌ സുരേഷിന്റെ ക്യാമറ തന്മയത്വത്തോടെ പകര്‍ത്തിയെടുത്ത മര്‍ക്കടന്റെ മുഖഭാവങ്ങളാണ്‌. ഭയം, നിസ്സഹായത, പ്രതീക്ഷ, ലജ്ജ, പുച്ഛം, എല്ലാറ്റിനുമുപരി ആശാഭംഗം....
നിന്റെ ഈര്‍ച്ചവാളാല്‍ അറുത്തുമാറ്റി എന്റെ വനം നീ നഗരമാക്കിയെടുത്തതു പൊറുക്കാം. പക്ഷെ, എന്റെ വന്യതയില്‍ ഞാന്‍ പുലര്‍ത്തിപ്പോന്ന വര്‍ഗ്ഗബോധം, നിന്റെ നാഗരികത നാമാവശേഷമാക്കി മാറ്റുന്ന കാഴ്ച നല്‍കുന്നു, ആശാഭംഗം!
അടക്കപ്പെട്ട തടവറക്കൂട്ടിലെ അഴികളിലള്ളിപ്പിടിച്ച്‌ ഇതേ ആശാഭംഗവും പേറി നാം മനം തകര്‍ന്നിരിക്കുമ്പോള്‍, വരും നാളില്‍, നമ്മെ നോക്കി ചിരിക്കുന്ന പിന്‍ഗാമികള്‍ക്ക്‌ കാഴ്ചവെക്കാന്‍ നമുക്കും കാണും ഇതേ മുഖഭാവങ്ങള്‍....

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

രാജേഷ്‌ ചിത്തിര said...

എന്റെ നാട്ടിലുമെത്താറുണ്ട്,മുന്‍പൊരിക്കലും ഞങ്ങള്‍ക്കഥിതികളാത്ത,
ക്ഷണിക്കപ്പെടാതെയെത്തുന്നവര്. കൂട്ടത്തൊടെയെത്തി ഒരു ശത്രുപടയെപ്പോലെ
പോന്നവഴിയെല്ലാം ചവിട്ടിമെതിച്ചു നിലമ്പരിശാക്കി എങ്ങോട്ടൊ മടങ്ങുന്നവര്‍.

കുരങ്ങിന്‍ കൂട്ടങ്ങള്‍, കാട്ടു പന്നിക്കൂട്ടങ്ങള്, വീടുനഷടമായവരുടെ,
ഭാവിയെക്കുറീച്ചുള്ള, ചിന്തകള്‍ക്കു മേലെ അരാജകത്വം ക്ഷണത്താല്‍ വള്രുന്നതിനെ
ഓര്‍മ്മപ്പെടുത്തുന്ന വരവുകളില്‍ കര്‍ഷകനു നഷ്ടമാവുക,
പ്രതീക്ഷകലുടെ ഒരു വിളവാകും...വാഴത്തോപ്പുകള്‍, നിറയെ കായ്ച തെങ്ങിന്‍ കുലകള്‍....

ആരോ ചെയത തെറ്റിനു ശിക്ഷയനുഭവിക്കേണ്‍ടി വരുന്ന മറ്റുചിലര്‍..
നല്ല ഫോട്ടൊകള്‍...പെട്ടന്ന് നാട്ടിലെ ക്കാര്യം ഓര്‍മ്മവന്നു.‍

Hashiq said...

വാനരന്‍റെ "നവ(പല)രസങ്ങള്‍" നന്നായി പകര്‍ത്തി..കുറച്ചു സമയം ചിലവാക്കി കാണുമല്ലോ? വീണ്ടും വരാം.

ജയരാജ്‌മുരുക്കുംപുഴ said...

prasakthamaya chinthayum, manoharamaya chithrangalum.......

Kadalass said...

ചിന്താര്‍ഹമായ പോസ്റ്റ്.
ചിത്രങ്ങളും നന്നായി.

താങ്കള്‍ ബ്ളോഗില്‍വന്ന് അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം. താങ്കളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്ക് ഹ്രദ്യമായ നന്ദി രേഖപ്പെടുത്തുന്നു.

എല്ലാ ആശംസകളും

khader patteppadam said...

മനുഷ്യനാണ്‌ കാടന്‍.. നേരും നെറിയുമില്ലാത്ത ജന്തു..

Manickethaar said...

നല്ല ചിന്തയും,നല്ല ചിത്രങ്ങളും.....
ആശംസകള്‍.......

എന്‍.പി മുനീര്‍ said...

ചിത്രങ്ങളോടോപ്പം ചിന്തിക്കാന്‍ പ്രേരിപീക്കുന്ന എഴുത്തും..ഭൂമിയിലെ ഓരോ അവകാശിയുടെയും ജീവിക്കാനുള്ള അവ്കാശത്തിലേക്കു കത്തിവെച്ചു കൊണ്ടിരിക്കുന്ന മനുഷ്യരുടെ ആര്‍ത്തിയെപ്പെറ്റിയുള്ള വിമര്‍ശനം പ്രശംസനാര്‍ഹം തന്നെ..

Abduljaleel (A J Farooqi) said...

പ്രിയ സുരേഷ് മാഷെ,
ഈ ചിത്രങ്ങളും വിവരണങ്ങളും എനിക്ക് ഏറെ ഇഷ്ടമായി. ഞാന്‍ ഇവിടെ ആദ്യം,
താങ്കള്‍ എനിക്ക് തന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ദയോടെ വായിച്ചു.നിങ്ങളെ പോലെ ഒരു അധ്യാപകന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ല ഒരു പത്രപ്രവര്‍ത്തകന്റെ ചുറ്റുപാടുകൂടി താങ്കള്‍ക്ക് ഉണ്ടെന്നറിഞ്ഞതില്‍ കൂടുതല്‍ ഇഷ്ടമായി.
എന്റെ പോസ്റ്റില്‍ താങ്കള്‍ തന്ന നിര്‍ദേശങ്ങള്‍ എനിക്ക് ഏറെ സഹായകരമാകുന്നതാണ്. വെറുതെ എഴുതി പഠിക്കാന്‍ വേണ്ടിയാണു ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയത് ഇത്തരം ഉപകാരപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ. നന്ദിപൂര്‍വ്വം AJ .

വീകെ said...

നമ്മുടെ പൂർവ്വികരുടെ ചിത്രങ്ങൾ കൊള്ളാം... അഭിനന്ദനങ്ങൾ...

MOIDEEN ANGADIMUGAR said...

നേരും നെറിയും കെട്ട മനുഷ്യരേക്കാളും
എത്ര ഭേദമാണ് സാർ ഈ വാനരന്മാർ.
(www.moideenangadimugar.blogspot.com
സാർ ഒരിക്കൽ ഈ വഴിവരണം.അങ്ങയുടെ അഭിപ്രായം വിലപ്പെട്ടതാണ്)

lekshmi. lachu said...

നല്ല ചിത്രങ്ങളും വിവരണവും,ഓരോ ചിത്രത്തിനും
മനോഹരമായ അടിക്കുറിപ്പ് കൂടി കൊടുക്കാമായിരുന്നു..
ഏതു മൃഗതിനെയും താലോലിക്കാന്‍ ഏറെ ഇഷ്ടം തോന്നാരുന്ടെങ്കിലും
നമ്മള്‍ അവരെ ഭയക്കുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ നമ്മളെ
ഭയക്കുന്നു.കാരണം മാഷ്‌ പറഞ്ഞപോലെ മനുഷ്യന്‍
എല്ലാം വെട്ടിപിടിക്കാന്‍ ഓടുകയല്ലേ..അവരുടെ നിലനില്‍പ്പിനു
ഭീഷണിയാകുന്ന നമ്മളെ എങ്ങിനെ ഭയക്കാതിരിക്കും..
മാഷിന്റെ വ്യത്യസ്തങ്ങളായ ഇത്തരം ചിന്തിപ്പിക്കുന്ന പോസ്റ്റുകള്‍
ഇനിയും പിറക്കട്ടെ..

lekshmi. lachu said...

നല്ല ചിത്രങ്ങളും വിവരണവും,ഓരോ ചിത്രത്തിനും
മനോഹരമായ അടിക്കുറിപ്പ് കൂടി കൊടുക്കാമായിരുന്നു..
ഏതു മൃഗതിനെയും താലോലിക്കാന്‍ ഏറെ ഇഷ്ടം തോന്നാരുന്ടെങ്കിലും
നമ്മള്‍ അവരെ ഭയക്കുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ നമ്മളെ
ഭയക്കുന്നു.കാരണം മാഷ്‌ പറഞ്ഞപോലെ മനുഷ്യന്‍
എല്ലാം വെട്ടിപിടിക്കാന്‍ ഓടുകയല്ലേ..അവരുടെ നിലനില്‍പ്പിനു
ഭീഷണിയാകുന്ന നമ്മളെ എങ്ങിനെ ഭയക്കാതിരിക്കും..
മാഷിന്റെ വ്യത്യസ്തങ്ങളായ ഇത്തരം ചിന്തിപ്പിക്കുന്ന പോസ്റ്റുകള്‍
ഇനിയും പിറക്കട്ടെ..

lekshmi. lachu said...

നല്ല ചിത്രങ്ങളും വിവരണവും,ഓരോ ചിത്രത്തിനും
മനോഹരമായ അടിക്കുറിപ്പ് കൂടി കൊടുക്കാമായിരുന്നു..
ഏതു മൃഗതിനെയും താലോലിക്കാന്‍ ഏറെ ഇഷ്ടം തോന്നാരുന്ടെങ്കിലും
നമ്മള്‍ അവരെ ഭയക്കുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ നമ്മളെ
ഭയക്കുന്നു.കാരണം മാഷ്‌ പറഞ്ഞപോലെ മനുഷ്യന്‍
എല്ലാം വെട്ടിപിടിക്കാന്‍ ഓടുകയല്ലേ..അവരുടെ നിലനില്‍പ്പിനു
ഭീഷണിയാകുന്ന നമ്മളെ എങ്ങിനെ ഭയക്കാതിരിക്കും..
മാഷിന്റെ വ്യത്യസ്തങ്ങളായ ഇത്തരം ചിന്തിപ്പിക്കുന്ന പോസ്റ്റുകള്‍
ഇനിയും പിറക്കട്ടെ..

Vishnupriya.A.R said...

നമ്മെ നമ്മള്‍ തന്നെ ഓര്‍മ്മപെടുത്തുന്നു

വര്‍ഷിണി* വിനോദിനി said...

അഭിനന്ദനങ്ങള്‍..നന്ദി..ആശയം പങ്കുവെയ്ക്കാന്‍ കാണിച്ച നല്ല മനസ്സിന്.


ചിത്രങ്ങള്‍ നന്നാവാത്തതിന്‍ ക്യാമറയെ പഴിയ്ക്കണ്ടായിരുന്നു..
സാധാരണ ഡിജിറ്റൽ ക്യാമറയിൽ തന്നെയാണ്‍ ഞാനും ചിത്രങ്ങള്‍ എടുക്കാറ്..നല്ല ചിത്രങ്ങള്‍ ആയേ വരാറുള്ളൂ.. :)

ജീവി കരിവെള്ളൂർ said...

കടന്നുകയറ്റം തന്നെ എങ്ങും . മനുഷ്യരിലുമില്ലേ അത് . വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചപോലെയല്ലല്ലോ ഇന്ന്‍ നമ്മളുടെ ജീവിതരീതി .നമ്മുടെ ഭക്ഷണശീലങ്ങളും മാറിയില്ലേ . അതിജീവനശേഷിയുള്ളത് ബാക്കിയാവുമെന്നല്ലേ നിയമം . പിന്നെ ഞാനും എന്റെ ഭാര്യയും തട്ടാനും എന്നല്ലേ നമ്മുടെയൊക്കെ ചിന്ത .പിന്നെ ഇത്രയേറേ ക്രൂരതയുള്ള ജീവി മനുഷ്യന്‍ തന്നെയല്ലെ .വിനോദത്തിനും ബാങ്ക്ബാലന്‍സിനും വേണ്ടി നാം കാട്ടിക്കൂട്ടുന്നതെന്തൊക്കെയാണ് .

അതൊക്കെ അവിടെ നില്‍ക്കട്ടെ .അടുത്തമാസം ഒരു ഇക്കോ ടൂറിനു ശ്രമിക്കുന്നുണ്ട് :)

TPShukooR said...

കാട് കയ്യേറപ്പെടുമ്പോള്‍ നാട് നഷ്ടപ്പെടുന്ന ഒരു ആനക്കുട്ടിയുടെ ആത്മഗതം ഈയിടെ ദി ഹിന്ദു പത്രത്തില്‍ പുഷ്പ കുറുപ്പ് എഴുതിയത് വായിച്ചിരുന്നു. ഏതാണ്ട് അതെ സുഖം ഇത് വായിച്ചപ്പോഴും കിട്ടി. വളരെ നല്ല ചിന്ത. ചിത്രങ്ങളും നന്നായി. എന്ത് ചെയ്യാനാ നമുക്ക് ചിന്തിക്കാനല്ലേ പറ്റൂ...

മുകിൽ said...

നല്ല ചിത്രങ്ങളാണു സുരേഷ്.
ആ‍ മുഖം എന്തെല്ലാം പറയുന്നു!

ഞാൻ താമസിക്കുന്ന ഇടത്തും കുരങ്ങുകൾ വരും. കാടായിരുന്നത്രെ ഇവിടം. എല്ലാവരും കെട്ടിടങ്ങൾ പണിതു നിറച്ചു. അവർക്കിന്നു കാടില്ല ഭക്ഷണമില്ല. മനുഷ്യർ ആട്ടിപ്പായിക്കുന്നു ഉപദ്രവിക്കുന്നു.. അവരു മോഷ്ടിക്കുന്നു തിരിച്ചു ഉപദ്രവിക്കുന്നു. ഒരുതരം യുദ്ധം.

Micky Mathew said...

നല്ല ഒരു ചിന്ത

Irshad said...

ഇവിടെ മറ്റുള്ളവര്‍ പറഞ്ഞതിനെക്കാള്‍ എന്തു കൂടുതല്‍ പറയാന്‍?

മനുഷ്യത്വം ഇല്ലാത്ത മനുഷ്യന്റെ കടന്നു കയറ്റങ്ങള്‍.

എന്‍.ബി.സുരേഷ് said...

ചിത്രങ്ങൾ കാണുകയും ആശയം പങ്കിടുകയും സ്നേഹസംവാദങ്ങൾ സമ്മാനിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി

rafeeQ നടുവട്ടം said...

ചിത്രങ്ങളും കുറിപ്പും കണ്ടു.
പങ്കുവെച്ച ആശയങ്ങള്‍ വ്യത്യസ്തമായി.