Followers

About Me

My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.

സന്ദര്‍ശകര്‍

ജാലകം
Friday 12 March, 2010

ചോദ്യങ്ങള്‍


വഴിമരങ്ങള്‍ ചോദിച്ചു, തണല്‍ വേണ്ടേ?

പുള്‍ക്കൊടികള്‍ ചോദിച്ചു, പാദുകമാവണോ?

പുഴ വിളിച്ചു, എന്നില്‍ മുങ്ങിനിവരൂ.

കിളികള്‍ കൂടെ വന്നു , ഒരു താരാട്ടു കേള്‍ക്കുമോ?

നീലാകാശം നിറമുള്ള കുട നിവര്‍ത്തി.

മണല്‍തിട്ടു ചോദിച്ചു പട്ടുമെത്ത വേണ്ടേ?

രാത്രിസത്രങ്ങള്‍ വിളക്കുതെളിച്ചു, വിശ്രമം വേണ്ടേ?

ഉടയാടകള്‍ കാതിലോതി, പുതുക്കേണ്ടേ നിന്നേ?

പോകാന്‍ വിധിച്ചവന്‍ ഞാന്‍ ,യാത്ര തുടര്‍ന്നു.

തിരികെ വരും ഞാന്‍, വാക്കു പറഞ്ഞു.

കാതങ്ങള്‍ താണ്ടി മടങ്ങുമ്പോള്‍ കണ്ടു ഞാന്‍

കവര്‍ന്നെടുത്ത പാതയും, ഇരുണ്ടുപോയ സ്വപ്നവും.

10 comments:

Raghu G said...

അതെന്തിനാണ് എല്ലാ പോസ്റ്റിന്റെ അടിയിലും ഒരു ജിമെയില്‍ ?
അതു പ്രൊഫൈലില്‍ കാണിച്ചാല്‍ പോരേ?
മെയില്‍ ഐഡിയില്‍ http:// ഒഴിവാക്കിയില്ലെങ്കില്‍ ... ങ്ഹാ..!

എന്‍.ബി.സുരേഷ് said...

ozhivakkiye

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം മാഷേ

എന്‍.ബി.സുരേഷ് said...

കിളിതൂവല്‍ തൊട്ടതിനു വണക്കം ശ്രീ. .

ഒരു നുറുങ്ങ് said...

വരികളില്‍ നിറയെ തൂവല്‍ സ്പര്‍ശം നിര്‍ലീനം....
ആശംസകള്‍..

Vayady said...

നുറുങ്ങെഴുതി "വരികളില്‍ നിറയെ തൂവല്‍ സ്പര്‍ശം"
കവിത വായിച്ചു കഴിഞ്ഞപ്പോള്‍, മനസ്സിലും തുവല്‍സ്പര്‍ശം!! ഗംഭീരം.

Sulfikar Manalvayal said...
This comment has been removed by the author.
ഹാപ്പി ബാച്ചിലേഴ്സ് said...

മാഷേ,
നമസ്കാരം...
ആദ്യമായി വന്നപ്പോ മാഷിന്റെ ആദ്യ പോസ്റ്റ്‌ തന്നെയാവട്ടെ എന്ന് കരുതി..
ലളിതമായ വരികള്‍..(കവിതകളെ കുറിച്ച് അഭിപ്രായം പറയാന്‍ മാത്രം വിവരമില്ല..എങ്കിലും ഇത് സിമ്പിള്‍ ആയതു കൊണ്ട് ഇഷ്ടപ്പെട്ടു)
ഇനീം വായിക്കും.
കാണാം... കാണും
ഹാപ്പി ബാച്ചിലേഴ്സ്
ജയ്‌ ഹിന്ദ്‌

അന്ന്യൻ said...

കവിതകളെ കുറിച്ചു ഒന്നും പറയാനുള്ള അറിവൊന്നുമില്ല, എന്നാലും ഒരുപാട് അർത്ഥങ്ങളുള്ള ഏതാനും വരികൾ…
പോകാൻ വിധിച്ചവൻ ഞാൻ…
തിരികെ വരും ഞാൻ…

Sulfikar Manalvayal said...

അയ്യോ, കവിതയാണോ? ഞാന്‍ വിവരമില്ലാതവനാണ്. (എല്ലാ അര്‍ത്ഥത്തിലും)
മിണ്ടാതെ പോയാലോ എന്ന് തോന്നി. പക്ഷെ അല്ല, ഹാജര്‍ വെച്ച് പോവുന്നതാണ് നല്ലത് എന്നതിനാല്‍. ഇവിടെത്തി എന്നറിയിക്കട്ടേ